തിരുവനന്തപുരം: ശബരിമലയിൽ ബി.ജെ.പി സമരം അവസാനിപ്പിച്ചത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മതനിരപേക്ഷത ബി.ജെ.പിക്ക് ബോദ്ധ്യമായി. ബി.ജെ.പി നേതാക്കൾക്കെതിരെയുള്ള കേസുകൾ സർക്കാർ ഉണ്ടാക്കിയതല്ല. അതൊക്കെ നീതി നിർവ്വഹണത്തിന്റെ ഭാഗമാണ്. കേസുകൾ പിൻവലിക്കാൻ സമരം നടത്തിയിട്ട് കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് തീരദേശ മേഖലയിൽ പുനർനിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനോടൊപ്പം ആദിവാസി മേഖലകളിലും പുനർനിർമ്മാണം നടപ്പിലാക്കും. പ്രളയത്തെ കേരളം നേരിട്ടത് ഒറ്റക്കെട്ടായി നിന്നാണ്. കേരളത്തിന്റെ മതനിരപേക്ഷതയാണ് അന്ന് തുണയായത്. പ്രളയാനന്തര പുനർനിർമ്മാണത്തിന് 31,000 കോടി രൂപ വേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.