strike

കൊല്ലം: ഫാത്തിമാ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് കോളേജ് മാനേജ്മെന്റ് ഉത്തരവാദിയാണെന്ന് ആരോപിച്ച് നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു,​ എ.ബി.വി.പി, സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിനി ​ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തത്. ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചുവെങ്കിലും,​ അവരെത്തും മുൻപ് രാഖി കോളേജിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന എസ്.എൻ കോളേജിനോട് ചേർന്ന റെയിൽവെ ട്രാക്കിനടുത്ത് വച്ച് രാഖിയുടെ മൃതദേഹം കണ്ടെത്തി.