സന്നിധാനം: ശബരിമലയിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഒരു ശുഭവാർത്തയുണ്ടാകുമെന്നും ശബരിമലയിൽ എന്ത് വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. വിട്ടുവീഴ്‌ച ചെയ്യുന്നത് കഴിവുകേടായി കാണരുത്. ശബരിമലയ്‌ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ശബരിമല സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മാറ്റുന്ന കാര്യത്തിൽ ഇന്ന് തന്നെ വ്യക്തതയുണ്ടാകും. ശബരിമലയിൽ കാണിക്കയിടരുതെന്ന പ്രചാരണം ചില പുതിയ ക്ഷേത്രങ്ങളെ വളർത്താനാണെന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്ത് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിലപാട് ദേവസ്വം ബോർഡ് നേരത്തെ തന്നെ കോടതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികൾ പ്രവേശിക്കുന്നതും അല്ലാത്തതുമല്ല പ്രശ്‌നം. ശബരിമലയുടെ സമാധാനമാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.