ഗുജറാത്ത്: ഗുജറാത്തിൽ ദളിത് യുവാവിനെ കത്തിച്ചുകൊന്ന സംഭവത്തിൽ 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2012ലായിരുന്നു സംഭവം നടന്നത്. ഗിരി സോംനാഥ് ജില്ലയിലെ ഉന്ന താലൂക്കയിലെ അങ്കോളലി ഗ്രാമത്തിൽ വച്ച് യുവാവിനെ ജീവനോടെ കത്തിച്ച് കൊല്ലുകയായിരുന്നു. ഉയർന്ന സമുദായത്തിൽ നിന്നും ഒരു പെൺകുട്ടിയെ പ്രണയിച്ചതിനാലാണ് സവർണർ യുവാവിനെ കൊലപ്പെടുത്തിയത്. സവർണരുടെ ആക്രമണത്തിൽ ദലിതന്റെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിരുന്നു. അവരുടെ വീട് അഗ്നിക്കിരയാക്കിയതിന് ശേഷം കുടുംബം അങ്കോളിയയിൽ നിന്ന് പലായനം ചെയ്‌തിരുന്നു. തുടർന്ന് സർക്കാർ അവരെ നാട് കടത്തിയതായി പ്രഖ്യാപിച്ചു.
മൂന്ന് മാസം മുമ്പ്, ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാം നാഥ് കോവിന്ദിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുടുംബം കത്തെഴുതിയിരുന്നു. തങ്ങളുടെ പുനരധിവാസത്തിനായിയി പലതവണ ഹർജികൾ നൽകിയിരുന്നെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ അത് ചെവിക്കൊണ്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. 8 ആവശ്യങ്ങൾ മുന്നോട്ട് വച്ചായിരുന്നു ഹർജി നൽകിയത്. താമസസ്ഥലം,വിദ്യാഭ്യാസം, വെെദ്യുതി തുടങ്ങിയവയായിരുന്നു മുന്നോട്ടുവച്ച ആവശ്യങ്ങൾ.