sudhakaran

ആലപ്പുഴ: കൗമാരോത്സവത്തിന് ആലപ്പുഴയിൽ തിരശീല ഉയരാൻ ഏഴുനാൾ ശേഷിക്കെ,കലാവൈവിദ്ധ്യങ്ങൾ വായനക്കാരിലെത്തിക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയും കവിയുമായ ജി. സുധാകരൻ കേരളകൗമുദിക്കുവേണ്ടി ലേഖകനാവുന്നു. മന്ത്രിയുടെ റിപ്പോർട്ടുകൾ കലോത്സവ നാളുകളിൽ വായിക്കാം.

കലോത്സവ വാർത്തകൾ നിറയുന്ന കേരളകൗമുദി പേജിന് യുവനടി നിഖില വിമൽ ഇന്ന് പേരിടും. ഭാഗ്യദേവത, ലൗ 24X7, അരവിന്ദന്റെ അതിഥികൾ, റിലീസിനൊരുങ്ങുന്ന സത്യൻ അന്തിക്കാട്- ഫഹദ് ഫാസിൽ ടീമിന്റെ സിനിമയായ ഞാൻ പ്രകാശൻ എന്നിവയിലെ നായികയായ നിഖില വിമൽ പ്രശസ്ത നർത്തകി കലാമണ്ഡലം വിമലാദേവിയുടെ മകളാണ്. .