dk

ബംഗളൂരു: ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പയും കോൺഗ്രസ് നേതാവും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡി.കെ. ശിവകുമാറും തമ്മിൽ ഇന്നലെ ബംഗളൂരുവിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടു. ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മകനും ഷിമോഗ എം.പിയുമായ ബി.വൈ. രാഗവേന്ദ്രയ്ക്കൊപ്പമാണ് യെദിയൂരപ്പ എത്തിയത്. രാഷ്ട്രീയ സഖ്യത്തിനുള്ള സൂചന നൽകുന്നതാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്ന രാഷ്ട്രീയ അഭ്യൂഹങ്ങളെ യെദിയൂരപ്പ തള്ളി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയപരമായി ഒന്നുമില്ലെന്നും ഷിമോഗയിലെ ദീർഘകാലമായി പണിപൂർത്തിയാകാതെ കിടക്കുന്ന ജലസേചന പദ്ധതിയുടെ കാര്യത്തിനായാണ് മന്ത്രിയെ കാണാനെത്തിയതെന്നും രാഗവേന്ദ്ര വ്യക്തമാക്കി. മന്ത്രിയിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചെന്ന് യെദിയൂരപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു.