boy

വത്തിക്കാൻ സിറ്റി: പോപ് ഫ്രാൻസിസിന്റെ പ്രസംഗത്തിന് കാതോർത്തിരിക്കുന്ന പതിനായിരങ്ങൾ. അവർക്കിടയിൽ നിന്ന് പോപ്പിനരികലേക്ക് ഒരു ആറുവയസുകാരൻ ഓടിയെത്തി. നേരെ ചെന്നത് അദ്ദേഹത്തിന്റെ വർണക്കുപ്പായമണിഞ്ഞ അംഗരക്ഷകന് അരികിലേക്ക്. അദ്ദേഹത്തിന്റെ ഗ്ലൗസണിഞ്ഞ കൈയിൽ തൊട്ടുനോക്കി. മിണ്ടാതെ വേദിയിലൂടെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...

പോപ്പ് ഫ്രാൻസിസിന്റെ ശ്രദ്ധ കവർന്ന വെൻസൽ വേർത്ത് എന്ന ആറുവയസുകാരൻ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ്. മാർപാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കിടെ അമ്മയ്ക്കരികിലിരുന്ന വെൻസൽ കുതറി വേദിയിലേക്കോടുകയായിരുന്നു. മാർപാപ്പയുടെ കസേരയുടെ പിന്നിലെത്തിയ വെൻസൽ നിലത്ത് കിടന്നുരുളുകയും ചെയ്തു. വെൻസലിന്റെ വികൃതി മാർപാപ്പ ആസ്വദിക്കുകയും അവനെ തടയേണ്ടെയെന്നു സമീപത്തിരുന്ന ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻവെയ്‌നിനോട് നിർദ്ദേശിക്കുകയും ചെയ്തു.

അവർ മടങ്ങിയ ശേഷം വെൻസനിലെ കുറിച്ച് അദ്ദേഹം സദസിനോട് പങ്കുവച്ചു. വെൻസലിന് സംസാരിക്കാൻ കഴിയില്ലെന്നും എന്നാൽ ആളുകളോട് സംവദിക്കാൻ അവന് അറിയാമെന്നും മാർപാപ്പ സദസിനോട് പറഞ്ഞു.