കൊച്ചി: ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് വസന്തം സമ്മാനിച്ച് കേരളത്തിലെ മാദ്ധ്യമ കൂട്ടായ്‌മ ഒരുക്കിയ ഗ്രേറ്ര് കേരള ഷോപ്പിംഗ് ഉത്സവിന് (ജി.കെ.എസ്.യു) ലഭിക്കുന്നത് ആവേശകരമായ പ്രതികരണം. വിവിധ ജില്ലകളിലായി ഇതിനകം സമ്മാനം നേടിയത് 8,100ലേറെ പേരാണ്. മൊത്തം നാല് കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് ജി.കെ.എസ്.യു ഒരുക്കിയിരിക്കുന്നത്. കല്യാൺ ജുവലേഴ്‌സ് നൽകുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ബമ്പർ സമ്മാനം.
ജി.കെ.എസ്.യുവിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജുവലേഴ്‌സ് 1,000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചറും നൽകുന്നുണ്ട്. ആയുഷ്, ബിസ്‌മി, ക്യൂ.ആർ.എസ്., മൊബൈൽ കിംഗ്, വണ്ടർല തുടങ്ങിയ നൽകുന്ന ആകർഷകമായ സമ്മാനങ്ങളും നേടാം. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള കടകളിൽ നിന്ന് ആയിരം രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്കാണ് ജി.കെ.എസ്.യുവിന്റെ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. സാധനങ്ങൾ വാങ്ങിയ ശേഷം 9995811111 എന്ന നമ്പറിലേക്ക് 'ജി.കെ.എസ്.യു" എന്ന് ടൈപ്പ് ചെയ്‌ത് വാട്‌സ്ആപ്പ് ചെയ്യണം. അതിന് മറുപടിയായി, ഉപഭോക്താവിന്റെ പേരും മേൽവിലാസവും മൊബൈൽ നമ്പറും ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും. അത് പൂരിപ്പിച്ച് തിരിച്ചയയ്ക്കുന്നതിലൂടെ നറുക്കെടുപ്പിന്റെ ഭാഗമാകാം. നറുക്കെടുപ്പിൽ വിജയിക്കുമ്പോൾ മാത്രം ബില്ലുമായി വന്നാൽമതി.
ഈമാസം 15ന് തുടക്കമായ ജി.കെ.എസ്.യുവിന് ആദ്യദിനം മുതൽ മികച്ച പ്രതികരണാണ് ലഭിക്കുന്നത്. വിവാഹ-ഉത്സവകാല സീസൺകൂടി വിരുന്നെത്തുമെന്നതിനാൽ വരും നാളുകളിലും വൻ പ്രതികരണമുണ്ടാകുമെന്നാണ് സംഘാടകരായ പത്ര, ടിവി, ഓൺലൈൻ, റേഡിയോ മാദ്ധ്യമക്കൂട്ടായ്‌മകളുടെയും വ്യാപാരീ സമൂഹത്തിന്റെയും പ്രതീക്ഷ.