imran-khan

ഇസ്ലാമാമാദ്: ഇന്ത്യയുമായി ആഗ്രഹിക്കുന്നത് സമാധാനമാണെന്നും മുൻപുനടന്ന കാര്യങ്ങൾക്കു തനിക്ക് ഉത്തരവാദിത്തമേൽക്കാൻ സാധിക്കില്ലെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കൊടുംകുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

നമുക്കു ഭൂതകാലത്ത് ജീവിക്കാൻ സാധിക്കില്ല. ഇന്ത്യയിലെ ‘വാണ്ടഡ്’ ആയിട്ടുള്ളവരുടെ പട്ടിക ഞങ്ങളുടെ കൈവശമുണ്ട്. സ്വന്തം മണ്ണിൽ തീവ്രവാദം ഉള്ളതു പാക്കിസ്ഥാനു താത്പര്യമുള്ള വിഷയമല്ല– ഇമ്രാൻ ഖാൻ വ്യക്തമാക്കി. സമാധാനത്തിനായി ഒരു ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ നിലനിൽക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കുമെന്നും അതിനു ശേഷം ഇന്ത്യ തീർച്ചയായും പ്രതികരിക്കണമെന്നും ഇമ്രാൻഖാൻ ആവശ്യപ്പെട്ടു.