മലപ്പുറം:തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്തു. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി തോമസിനെയാണ് (33) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്രയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ ഇയാൾ കമ്മിഷണർക്കെതിരെ അസഭ്യവർഷവും നടത്തിയതായി ഈസ്റ്റ് പൊലീസ് വ്യക്തമാക്കി.
ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ സുരക്ഷാ ചുമതല വഹിച്ചു വരുന്ന യതീഷ് ചന്ദ്ര ഇന്ന് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങും.