mullappalli

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയും ഒത്തുകളിച്ചാണ് ബി.ജെ.പിയുടെ സമരം ശബരിമലയിൽ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതെന്ന് ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ ഇരുകൂട്ടരുടെയും കൈകൾ പൊള്ളിയിരിക്കുകയാണ്. സർക്കാർ നിർദ്ദേശപ്രകാരം നടപടി എടുക്കേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥർ കരഞ്ഞുകൊണ്ടാണ് മലയിറങ്ങിയതെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.

യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധ സമരത്തിനിറങ്ങിയ ബി.ജെ.പി ഇന്ന് സമരകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റിയതായി കൊച്ചിയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കോടതി ഇടപെടലോടെ സന്നിധാനത്തെയും പരിസര പ്രദേശങ്ങളിലെയും നിയന്ത്രണങ്ങളിൽ ഇളവു വന്ന സാഹചര്യത്തൽ ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തുന്നതിൽ അർത്ഥമില്ലെന്ന വിലയിരുത്തലിലാണ് ബി.ജ.പിയുടെ മനം മാറ്റം. ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയ സമരമാണെന്ന് ബിജെപി വ്യക്തമാക്കിയപ്പോൾ ശബരിമലയിൽ നിന്ന് സമരം മാറ്റണമെന്ന് സിപിഎം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.