1. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകും എന്ന സൂചന നല്‍കി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികള്‍ ഉണ്ടാകും എന്നും യെച്ചൂരി ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട്. അയോധ്യ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും നടപ്പാക്കാണം എന്നാണ് സി.പി.എം നിലപാട് എന്നും യെച്ചൂരി.
2. ലൈംഗിക ആരോപണത്തില്‍ പി.കെ ശശി എം.എല്‍.എയ്ക്ക് പാര്‍ട്ടി നല്‍കിയത് ഉയര്‍ന്ന ശിക്ഷ. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉയര്‍ന്ന അച്ചടക്ക നടപടിയാണ്. പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെ ആണ് കാണുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
3. ശബരിമലയില്‍ അടുത്ത ദിവസങ്ങളില്‍ ശുഭവാര്‍ത്ത ഉണ്ടാകും എന്നും ശബരിമലയില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. വിട്ടുവീഴ്ച ചെയ്യുന്നത് കഴിവുകേടായി കാണരുത്. ശബരിമലയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. സന്നിധാനത്ത് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തന്നെ വ്യക്തതയുണ്ടാകും. ശബരിമലയില്‍ കാണിക്ക ഇടരുത് എന്ന പ്രചാരണം പുതിയ ക്ഷേത്രങ്ങളെ വളര്‍ത്താന്‍ ആണെന്നും പദ്മകുമാര്‍ ആരോപിച്ചു.
4. അതിനിടെ, ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും സമര രംഗത്തേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ. സുരേന്ദ്രന് എതിരെ ചുമത്തിയ കള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്ന് മുതല്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം ഇരിക്കും. 15 ദിവസത്തേക്ക് ആണ് നിരാഹാര സമരം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള
5. സന്നിധാനത്തും ശബരിമലയിലും ബി.ജെ.പി സമരം നടത്തിയിട്ടില്ല. ശബരിമല കര്‍മ്മ സമിതി ആണ് സന്നിധാനത്തും മറ്റും പ്രതിഷേധം നടത്തിയത്. അതിനെ ബി.ജെ.പി പിന്തുണയ്ക്കുക ആയിരുന്നു. ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ ആരും ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയിട്ടില്ല. ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് പോയ സുരേന്ദ്രനില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്ക് അറിയില്ല. സുരേന്ദ്രന് എതിരെ ചുമത്തി ഇരിക്കുന്നത് കള്ള കേസുകള്‍. മനുഷ്യാവകാശങ്ങള്‍ പാടെ ലംഘിച്ചാണ് അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുന്നത്. പി.സി ജോര്‍ജുമായി ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളൂ എന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
6. നവകേരളത്തിനായി 31,000 കോടിരൂപ വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയില്‍ ഇതുവരെ 2683.18 കോടി രൂപ ലഭിച്ചു. റേഷന്‍ ഇനങ്ങള്‍ നല്‍കിയതിനും രക്ഷാപ്രവര്‍ത്തനത്തിന് വിമാനം എത്തിച്ചു തന്നതിനുമായി 290 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വന്നു എന്നും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു
7. വീടുകളുടെ പുനര്‍ നിര്‍മ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനര്‍ നിര്‍മ്മാണം തുടങ്ങിവയ്ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. പരിസ്ഥിതി ദുര്‍ബല മേഖലകള്‍, കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍ നിര്‍മ്മാണം നടത്തൂ. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം, 14 ജില്ലകളുടേയും സമഗ്ര വികസനം തുടങ്ങിയവ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി
8. ബി.ജെ.പി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നല്ല കാര്യം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് പ്രസക്തിയോ പുതുമയോ ഇല്ല. നിലയ്ക്കലും പമ്പയിലും ഒരു സൗകര്യവും ഇല്ല എന്നു പറയുന്നതില്‍ കാര്യമില്ല. ശബരിമല കേസും പിറവും പള്ളി കേസും രണ്ടും രണ്ട്. പിറവം പള്ളി കേസില്‍ സര്‍ക്കാര്‍ കക്ഷി അല്ല എന്നും പിണറായി
9. സാര്‍ക്ക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്റെ നീക്കം. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ട് വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണം എന്നും ഭൂതകാലത്ത് തുടരരുതെന്നും ആവശ്യം. സമാധാനത്തിനായി ഒരു ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം എന്നും ഇമ്രാന്‍ ഖാന്‍
10. 2008 നവംബര്‍ 26ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന് എതിരെ യു.എന്‍ ഉപരോധമുണ്ട്. അത് നിലനില്‍ക്കുന്നുണ്ടെന്നും വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നും ഇമ്രാന്റെ വിശദീകരണം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാകിസ്ഥാന്റെ ക്ഷണം തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ നിരസിച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നത് നിറുത്തിയാല്‍ മാത്രമേ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കൂ എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
11. ഭീകര പ്രവര്‍ത്തനം തടയാതെ പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഇല്ല എന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനുമായി ഉഭയ കക്ഷി ചര്‍ച്ച താന്‍ തുടങ്ങി വച്ചതിനു ശേഷം ആണ് പഠാന്‍കോട്ടും ളാഹയിലും ഭീകരാക്രമണം ഉണ്ടായത് എന്ന് പറഞ്ഞ സുഷമ ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ല എന്നും വ്യക്തമാക്കി. അതേസമയം, കര്‍താര്‍ ഇടനാഴി തറക്കല്ലിടലില്‍ സുഷമ സ്വരാജ് പങ്കെടുക്കാത്തതില്‍ വിഷമമില്ല എന്ന് പാക് വിദേശകാര്യ മന്ത്രി. സുഷമ പങ്കെടുക്കും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നും പ്രതികരണം