zero-movie

മുംബയ്: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിംഗ് സെറ്റിൽ തീപിടിത്തം. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മുംബയ് ഫിലിംസിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തമുണ്ടാകുമ്പോൾ സെറ്റിൽ ഷാരൂഖ് ഖാനും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അഞ്ച് ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു.

ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന ചിത്രം ഡിസംബർ 21നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബർ രണ്ടിന് റിലീസ് ചെയ്തിരുന്നു