ന്യൂഡൽഹി: ആൻഡമാൻ നീക്കോബാർ ദ്വീപിലെത്തിയ യു.എസ്. പൗരൻ ജോൺ അലൻ ചൗ ദ്വീപിലെത്തിയത് സെന്റിനൽ ഗോത്രവിഭാഗത്തോടൊപ്പം ജീവിക്കാനായിരുന്നെന്ന് മത്സ്യത്തെഴിലാളികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.പാസ്പോർട്ട്, തുണികൾ,ഫസ്റ്റ് എയിഡ് ബോക്സ് , മരുന്നുകകൾ മുതലായവ ഉൾക്കൊള്ളുന്ന ബാഗുമായാണ് അലൻ ചൗ ദ്വീപിലേക്ക് പോയത്. കറുത്ത അടിവസ്ത്രം മാത്രം ധരിച്ചാണ് ചൗ ദ്വീപിലേക്ക് നീങ്ങിയത്. ഇത് ഗോത്രവിഭാഗത്തോട് കൂട്ടുകൂടാനാണെന്ന് വിശ്വസിക്കുന്നു.
ബാഗ് ദ്വീപിലെവിടെയോ ഒളിപ്പിച്ചതിന് ശേഷമായിക്കാം ചൗ മുന്നോട്ട് നീങ്ങിയിട്ടുണ്ടാവുക എന്ന് മത്സ്യത്തൊഴിലാളികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. ഗോത്രവിഭാഗക്കാരുടെ വേഷത്തിൽ പോയാൽ അവരുമായി പെട്ടെന്ന് തന്നെ കൂട്ടുകൂടാമെന്ന് അലൻ വിശ്വസിച്ചിരുന്നു. കുറെ മാസങ്ങൾ ദ്വീപിൽ താമസിക്കാൻ അലന് പദ്ധതി ഉണ്ടായിരുന്നതായും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. എന്നാൽ ബാഗിനെക്കിറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
നവംബർ 17 നാണ് ചൗ ദ്വീപിലെത്തിയത്. ഗോത്രവർഗക്കാരുടെ അമ്പേറ്ര് ഇയാൾ കെല്ലപ്പെടുകയായിരുന്നു. മൃതദേഹം തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും യാതൊന്നും ഫലവത്താവുന്നില്ല. ദ്വീപിന് സമീപത്തെ പൊലീസ് സംഘത്തെ മരത്തിന് മുകളിരുന്ന് സെന്റിനൽ ഗോത്രവിഭാഗക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.