ഹോങ്കോങ്: ജീൻ എഡിറ്റിങ്ങിലൂടെ പ്രതിരോധശേഷിയുള്ള ഇരട്ടക്കുഞ്ഞുക്കൾക്ക് ജന്മം നൽകി എന്ന അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെെനീസ് സർവകലാശാലയിലെ അധ്യാപകനും ശാസ്ത്രജ്ഞനുമായ ഹി ജീയാൻകു. യൂടൂബിലൂടെയാണ് അയാൾ തന്റെ പരീക്ഷണം വെളിപ്പെടുത്തിയത്. എന്നാൽ ഈ കണ്ടെത്തെലിനെതിരെ ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ന് ഡി.എൻ.എ.എഡിറ്രിങന് പല രാജ്യത്തും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെെനീസ് സർവകലാശാല കണ്ടുപിടിത്തത്തെ അപലപിച്ചിട്ടുണ്ട്. ധാർമികതയ്ക്ക് വിരുദ്ധമായ പരീക്ഷണമെന്നാണ് ശാസ്ത്രജ്ഞൻമാർ ഇതിനെ വിശേഷിപ്പിക്കുന്നത്. പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങിലെ ബയോമെഡിക്കൽ കോൺഫറൺസിൽ ശാസ്ത്രജ്ഞൻമാർ ഹി ജീയാൻകുവിനെ ചോദ്യം ചെയ്തു.
കുഞ്ഞുങ്ങളുടെ ജനിതകത്തിൽ മാറ്റം വരുത്തിയതിനാൽ എച്ച്.എെ.വി. ബാധിക്കില്ലെന്ന വാദമാണ് ഹി ജീയാൻകു ഉയർത്തുന്നത്. 18 വർഷത്തേക്ക് കുട്ടികളെ നിരീക്ഷിക്കാനാണ് തീരുമാനം. എന്നാൽ ഈ വാദം പൊള്ളയാണെന്ന് വാദിക്കുകയാണ് ഭൂരിഭാഗം ശാസ്ത്രജ്ഞന്മാരും. പരീക്ഷണത്തിന് ദമ്പതിമാരിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നാണ് ജീയുടെ വാദം.വീഡിയോ പുറത്ത് വിട്ടതിൽ വെെദ്യസമൂഹത്തിന് മുന്നിൽ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.