മുംബയ് : പ്രായപൂർത്തിയാകാത്ത മകളുടെ അശ്ലീല ചിത്രം പകർത്തിയ സുഹൃത്തിനെ അച്ഛൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പാർഗർ ജില്ലയിലെ വാസെയിലാണ് സംഭവം. സംഭവത്തിൽ കൊലപാതകം നടത്തിയ ആരിഫിനെയും സഹായി അങ്കുഷിനെയും പൊലീസ് അറസ്റ്റുചെയ്തു.
ആരിഫും സുഹൃത്തായ സുഹാസും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങൾ സുഹാസ് പകർത്തി. ഇത് അറിഞ്ഞ ആരിഫ് സുഹാസിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി സുഹാസിനെ മയക്കി.
തുടർന്ന് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാറിൽ കാട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.