തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ബിജെപിയുടെ നിലപാട് മാറ്റത്തെ ശക്തമായി പരിഹസിച്ച് സാംസ്കാരിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീചിത്രൻ. ബിജെപി സമരത്തിൽ നിന്ന് പിൻമാറുന്നതോടെ ഐക്യകേരളം കണ്ട ഏറ്റവും ലജ്ജാവഹമായൊരു അധ്യായത്തിന് തിരശീലവീഴും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിമലയിലെ പ്രതിഷേധ സമരത്തിൽ ബിജെപി സ്വീകരിച്ച നിലപാടുകളെ അദ്ദേഹം പരിഹസിച്ചത്. അടുത്ത തലമുറയിലെ കുട്ടികൾ ഈ പ്രേതപ്രഹസനങ്ങളെ പരിഹസിക്കുമെന്നും ഒരു ദൈവത്തിന്റെ ബ്രഹ്മചര്യ സംരക്ഷണത്തിനും സ്വന്തം അശുദ്ധി സംരക്ഷണത്തിനുമായി തെരുവിലിറങ്ങിയ കുലസ്ത്രീകളെയും പരിഹസിച്ചുമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം..