വാഷിംഗ്ടൺ: റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായുള്ള ചർച്ചയിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. ഉക്രൈൻ പ്രശ്നത്തെതുടർന്നാണ് ട്രംപിന്റെ പിൻമാറ്റം.
അർജന്റീനയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് പുടിനും ട്രംപും ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഉക്രെയ്നെ പരമാവധി സഹായിക്കണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.