social-media

കൊൽക്കത്ത: പൊതുസ്ഥലങ്ങളിൽ മുലയൂട്ടാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നവരാണ് സ്ത്രീകൾ.പൊതുയിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രമില്ലാമില്ലാത്തതാണ് പ്രധാന പ്രശ്നം.അങ്ങിലെയെരു സംഭവമാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ സിറ്റി മാളിൽ നടന്നത്.

മാളിൽവച്ച് കുഞ്ഞിന് മുലയൂട്ടാൻ സൗകര്യം ഉണ്ടായില്ലെന്നും അതുകൊണ്ട് ടോയ്ലറ്റിൽ വച്ചാണ് മുലയൂട്ടേണ്ടി വന്നതെന്നുമുള്ള തന്റെ വിഷമകരമായ അവസ്ഥ ഫേസ്ബുക്കിൽ പോസ്റ്ര് ചെയ്തത്. എന്നാൽ ഇതിന്റെ മറുപടിയെന്നോണം മാളിലെ അധിക‌ൃതരുടെ കമന്റ് ആണ് ഏറെ ചർച്ചയ്ക്ക വഴിവച്ചത്.

മാളിലെത്തിയ നിങ്ങൾക്ക് മുലയൂട്ടാൻ പറ്രാത്തത് വലിയ പ്രശ്നമായി കാണുന്നത് തമാശയാണെന്നും മറ്രുള്ളവരുടെ സ്വീകാര്യതയെ മാനിച്ചുകൊണ്ട് കൂടി നിരവധി പ്രശ്നങ്ങൾ കണക്കിലെടുത്തുക്കൊണ്ടാണ് മുലയൂട്ടൽ സാധിക്കാൻ അനുവദിക്കാത്തതെന്നായിരുന്നു മാൾ അധികൃതരുടെ മറുപടി.എല്ലാ ബഹുമാനത്തോടെ പറയട്ടെ മാ‌ഡം,​ മുലയൂട്ടേണ്ടത് മാളിൽവച്ചല്ല അത് വീട്ടിൽവച്ച് ചെയ്യേണ്ട കാര്യമാണ് അല്ലെങ്കിൽ എന്തെങ്കിലും കരുതണം.- അവരുടെ കമന്റ് ഇങ്ങനെയായിരുന്നു,.

എന്നാൽ യുവതിയെ അനൂലിച്ചുകൊണ്ട് മുലയൂട്ടൽ അവകാശത്തിന് വേണ്ടി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. അവസാനം മാളിലെ അധിക‌ൃതർ ക്ഷമാപണവുമായി രംഗത്ത് വരികയായിരുന്നു. മാളിലെ സോഷ്യൽ മീഡിയ കെെകാര്യം ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.