മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ചതാണ് മുട്ട .മുട്ടയുടെ മഞ്ഞ മുടിയുടെ വളർച്ച വേഗത്തിലാക്കും.മുടി കൊഴിച്ചിലകറ്റാനും മുട്ടയിലെ വിറ്റാമിനുകൾ സഹായിക്കും.ആഴ്ചയിൽ രണ്ട് തവണ മുട്ട തലയിൽ തേയ്ക്കുന്നത് മുടിയുടെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുകയും മുടിയിൽ ജലാംശം നിലനിറുത്തുകയും ചെയ്യും. മുടിയുടെ അറ്റം പിളരുന്നത് തടയാനും മികച്ച ഉപാധിയാണ് മുട്ട. തലയിൽ മുട്ട തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുടിക്ക് തിളക്കം നൽകാൻ ഇത് സഹായിക്കും. താരന് പരിഹാരം കാണുന്നതിനും മുട്ട നല്ലതാണ്. മുട്ടയുടെ വെള്ളയിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് മുടിയിൽ മസ്സാജ് ചെയ്യുക. ഇത് മുടിയുടെ ആരോഗ്യം ഉറപ്പാക്കി താരൻ അകറ്റും.