sabarimala

ദേവസ്വം ബോർഡിന് കീഴിൽ നാടാകെയുള്ള ക്ഷേത്രങ്ങളിൽ കാണിക്ക അർപ്പിക്കരുതെന്ന പ്രചരണത്തെ തള്ളി സ്വാമി സന്ദീപാനന്ദ ഗിരി. ഭക്തർക്ക് ശാന്തിയും സമാധാനവും ലഭിക്കേണ്ട ക്ഷേത്രങ്ങളിൽ ആയുധപരിശീലനം അനുവദിക്കില്ല എന്ന നിലപാട് ദേവസ്വം സീകരിച്ചതാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭക്തി കച്ചവടമാക്കിയ സ്വകാര്യ ക്ഷേത്രങ്ങളെയും ഇത്തരക്കാർ കൂട്ട് പിടിക്കുന്നുണ്ടെന്നും, ഭക്തസമൂഹം ഇതെല്ലാം തള്ളിക്കളയുമെന്നും പറയുന്ന സ്വാമി സന്ദീപാനന്ദ ഗിരി നാട്ടിൽ ദേവസ്വം ക്ഷേത്രങ്ങൾ നിലനിൽക്കണ്ട ആവശ്യകതയെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ അക്കമിട്ട് പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1. വലിപ്പ ചെറുപ്പമില്ലാതെ ഏതൊരു ഹിന്ദുവിനും തുല്യ അവകാശമുള്ള ക്ഷേത്രങ്ങളാണവ

2. ബഹു ഹൈക്കോടതിയുടെ നീരിക്ഷണത്തിൽ നടവരവ് പണം ക്ഷേത്ര കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു

3. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ജാതിയുടെയും ധനത്തിന്റെയും അടിസ്ഥാനമില്ലാതെ നിത്യസന്ദർശകനായ ഭക്തന് ക്ഷേത്ര ഉപദേക സമിതിയിൽ അംഗമാകാനുള്ള സ്വാതന്ത്ര്യം

4.നിരവധി മഹാക്ഷേത്രങ്ങൾ അവയെല്ലാം പരശുരാമൻ തുടങ്ങി മഹായോഗികൾ പ്രതിഷ്ഠ കഴിച്ചവ ... (ഇന്നലത്തെ മഴയിൽ കിളിർത്തവയല്ല)

5. നിത്യപൂജയ്കായ് താന്ത്രിക വിഷയങ്ങളിൽ പരിജ്ഞാനമുള്ള ആയിരക്കണക്കിന് വൈദികശ്രേഷ്ഠർ ( ജടഇ മാതൃകയിൽ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ച് വിവിധ പരീക്ഷകളിലൂടെയും തന്ത്രിശ്രേഷ്ഠരടങ്ങിയ ഇന്റർവ്യൂ പാസായും വന്നവർ.
അഭ്യസ്ഥവിദ്യർ മറ്റേത് ക്ഷേത്രത്തിലാണ് ഇത്തരത്തിൽ ? യോഗ്യതയുള്ളവരെ കണ്ടേത്തി നിയമിക്കുന്നത് ??? )

6 . ക്ഷേത്ര കലാപീഠത്തിൽ നിന്നും പഠിച്ചിറങ്ങിയ പരിചയ സമ്പന്നരായ വാദ്യകലാകാരൻമാർ

7.കൂടോത്രം ശത്രുസംഹാര ഹോമം തുടങ്ങിയ ദുർമന്ത്രവാദ ക്രിയകൾ ഇല്ലാത്തതും ശുദ്ധ സ്വാത്വിക പൂജാ സമ്പ്രദായങ്ങൾ അനുവർത്തിക്കുന്നതുമായപുണ്യയിടങ്ങളാണിവ .....

8.ഭക്തർ കഴിക്കുന്ന വഴിപാടുകൾക്ക് കൃത്യമായ രസീതു നൽകുന്നവയും അനാവിശ്യ പണപ്പിരിവുകൾ ഇല്ലാത്തവയുമാണിവക്രമവിരുദ്ധമായ സാഹചര്യങ്ങൾ ഭക്തർക്ക് പറയുവാൻ സുസജ്ജമായ വിജിലൻസ് സംവിധാനം .

9 .കുടുംബ ക്ഷേത്രമാണ് ഏതൊരു ഹിന്ദുവിനും ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രം അതുകഴിഞ്ഞാൽ എന്റെത് എന്ന് പറയാവുന്ന ഗ്രാമദേശ ക്ഷേത്രങ്ങളാണിവയെല്ലാം

10 .ഹൈന്ദവഐക്യത്തിന്റെയും മതമൈത്രിയുടെയും വിളനിലങ്ങളാണിന്നിവ

ഭക്തർക്ക് ശാന്തിയും സമാധാനവും ലഭിക്കേണ്ട ക്ഷേത്രങ്ങളിൽ ആയുധപരിശീലനം അനുവദിക്കില്ല എന്ന നിലപാട് ദേവസ്വം സീകരിച്ചത് മുതലാണ് ദേവസ്വത്തിനെതിരെ ഭക്തി കച്ചവടമാക്കിയ സ്വകാര്യ ക്ഷേത്രങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായ വ്യാജ പ്രചരണങ്ങൾ അവർ നടത്തുന്നതെന്ന് ഏവർക്കും അറിയാം .ആയതിനാൽ അവരുടെ വാദഗതികളെ അർഹിക്കുന്ന അവജ്ഞയോടെ ഭക്തസമൂഹം തള്ളി കളയുന്നു.