a-padmakumar

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളിൽ അസ്വസ്ഥത പൂണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാറാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകളെ പുച്ഛിച്ച് തള്ളിയത്. പമ്പയിലും നിലയ്‌ക്കലിലും അന്നദാനം നടത്തുന്നതിന് അയ്യപ്പസേവാ സമാജത്തിന് ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ദേവസ്വം ബോർഡ് അനുമതി നൽകിയെന്ന വാർത്തയിലെ പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു പദ്‌മകുമാറിന്റെ പരിഹാസം.

അയ്യപ്പസേവാ സമാജം ആർ.എസ്.എസ് അനുകൂല സംഘടനയാണെന്ന ആരോപണം നിലനിൽക്കവെയായിരുന്നു ഏതൊക്കെ തരത്തിലാണ് ശബരിമലയിൽ ഭക്തർക്ക് അന്നദാനം ബോർഡ് കൊടുക്കുക എന്ന ചോദ്യം മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതിനു മറുപടിയായി 'എങ്ങനെയാണ് കൊടുക്കുന്നതെന്ന് ചോദിച്ചാൽ പാത്രത്തിലാണ്' എന്നായിരുന്നു പദ്‌മകുമാറിന്റെ പരിഹാസം.

അന്നദാന ഫണ്ടിൽ പണമില്ലെന്ന് കാട്ടിയാണ് കരാർ അയ്യപ്പസേവാ സമാജത്തിന് നൽകുന്നത്. നിലയ്‌ക്കലും പമ്പയിലും ആവശ്യമായ ഭക്ഷണം എത്തിയ്‌ക്കുകയും വോളണ്ടിയർമാരെ നൽകുകയും ചെയ്യുകയാണ് അയ്യപ്പസേവാ സമാജത്തിന്റെ ചുമതല. എന്നാൽ നടത്തിപ്പ് ചുമതല ദേവസ്വംബോർഡിനാകുമെന്നാണ് ബോർഡ് കമ്മീഷണർ എൻ . വാസു വ്യക്തമാക്കുന്നത്.