tej-pradap-yadav

പട്ന: ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർ.ജെ.ഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചന ഹർജിയുമായി കുടുംബ കോടതിയിലേക്ക്. നേരത്തെ വിവാഹമോചന ഹർജിയിൽനിന്നും പിന്മാറുന്നു എന്ന വാർത്ത വന്നിരുന്നു. ജനുവരി എട്ടിന് പട്ന കോടതിയിൽ ഹാജരാകാൻ യാദവിന്റെ ഭാര്യ ഐശ്വര്യ റായിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലളിതജീവിതം നയിക്കുന്ന തനിക്ക് ഭാര്യയുടെ 'മോഡേൺ' രീതികളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് വിവാഹമോചന ഹർജി നൽകിയതെന്ന് തേജ് പ്രതാപ് പറഞ്ഞിരുന്നു. ആഗ്രഹിച്ച രീതിയിലുള്ള വിവാഹ ജീവിതമായിരുന്നില്ല ലഭിച്ചത്. താനുമായി ഒത്തുപ്പോകാത്ത ജീവിത രീതിയായിരുന്നു അവളുടേത്. ശ്വാസംമുട്ടിയുള്ള ജീവിതമായിരുന്നു തന്റേത് - തേജ് പ്രതാപ് പറഞ്ഞു.

വിവാഹം വേണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഞാനും അവളും ഒരിക്കലും യോജിച്ചു പോകുന്നവരല്ല. ഡൽഹിയിൽ പഠിച്ചുവളർന്ന ഐശ്വര്യയ്‌ക്ക് അത്തരം ജീവിതരീതികളായിരുന്നു താൽപര്യമെന്നും തേജ് പ്രതാപ് വിശദമാക്കി.കഴിഞ്ഞ മെയ് 12നാണ് തേജ് പ്രതാപ് യാദവും ആർ.ജെ.ഡി. എം.എൽ.എ. ചന്ദ്രികറായിയുടെ മകൾ ഐശ്വര്യറായിയും വിവാഹിതരായത്.