മുഖത്തും കാലുകളിലും കൈകളിലും സ്വകാര്യ ഭാഗങ്ങളിലുമൊക്കെ തിങ്ങി വളരുന്ന രോമങ്ങൾ വൃത്തിയാക്കാൻ വാക്സിംഗ് ഒരു ഫലപ്രദമായ മാർഗമാണ്. വാക്സിംഗ് എന്ന മാർഗത്തിലൂടെ താത്ക്കാലികമായി രോമവളർച്ചയെ നേരിടാവുന്നതാണ്.
ഒരു കപ്പ് പഞ്ചസാര പൊടിച്ചത് അടുപ്പത്തേക്ക് വച്ച് ചൂടാക്കി ബ്രൗൺ നിറമാക്കുക. ഇതിലേക്ക് ഒരു കപ്പ് തേനും അരക്കപ്പ് നാരങ്ങാനീരും ചേർത്ത് ഒരു തടി സ്പൂൺ ഉപയോഗിച്ച് തുടരെയിളക്കി യോജിപ്പിക്കുക. കോരിയെടുക്കാൻ പാകത്തിലായിരിക്കണം. വാക്സ് മിശ്രിതം കട്ടി കൂടുതലാണെങ്കിൽ അല്പം വെള്ളം കൂടി ചേർത്തു പാകപ്പെടുത്തുക. 300 ഗ്രാം നാരങ്ങാ നീരിൽ അമ്പത് ഗ്രാം പഞ്ചസാര ചേർക്കുക. (ഏകദേശം എട്ടു നാരങ്ങയുടെ നീര്) ഈ മിശ്രിതം ചെറുതീയിൽ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ അടുപ്പിൽ വച്ച് ചെറുതീയിൽ ചൂടാക്കണം.
ഇളംബ്രൗൺ നിറം വരുമ്പോൾ വിരലിലെടുത്ത് പാകം നോക്കണം. ഒരു നൂൽ പരുവമാവുമ്പോൾ തണുപ്പിച്ച് ടിന്നിലടച്ച് സൂക്ഷിച്ച് ഉപയോഗിക്കാം. മഞ്ഞൾ സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് എപ്പോഴും. ഒരു ടീസ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം പാലിൽ ചേർത്ത് കുഴയ്ക്കാം. ഇത് പേസ്റ്റ് രൂപത്തിലായ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം.ഇത് ഒരാഴ്ച തുടർന്നാൽ രോമം പതുക്കെ പതുക്കെ കൊഴിഞ്ഞ് പോവാൻ തുടങ്ങും. ഒരു സ്പൂൺ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പഞ്ചസാര നല്ലത് പോലെ ഉരുകി കഴിഞ്ഞതിന് ശേഷം മാത്രമേ മുഖത്ത് തേയ്ക്കാൻ പാടുള്ളൂ. ഇത് തുടർച്ചയായി ചെയ്താൽ മുഖത്തെ രോമം എന്നന്നേക്കുമായി കൊഴിഞ്ഞ് പോവും.