oats

തണുത്ത കാലാവസ്ഥയിൽ വളരുന്ന ഓട്സ് ഇപ്പോൾ നമ്മുടെ വിപണിയിലും ലഭ്യമാണ്. പോഷകസമ്പുഷ്ടമായ ഓട്സിൽ നാരുകൾ ധാരാളമുണ്ട്. ബീറ്റാ ഗ്ലൂക്കൻ എന്ന അലിയുന്ന നാരിന് കൊളസ്‌ട്രോൾ കുറക്കാനുള്ള കഴിവുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഓട്സ് ചീത്ത കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും മലബന്ധത്തിനും ഇത് നല്ലതാണ്. ഉയർന്ന രക്ത സമ്മർദ്ദം കുറക്കാനിതിനു കഴിയും. മഗ്നീഷ്യം കൂടുതലായുള്ളതിനാൽ ഹൃദയപേശികൾ, രക്തധമനികളിലെ പേശികൾ എന്നിവയെ വികസിപ്പിച്ച് രക്തയോട്ടം നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ് ക്കാൻ സഹായിക്കുന്ന ഈ ധാന്യം ത്വക്കിനും നല്ലതാണ്. ചെറു ചൂടുള്ള പാലിൽ ഓട്സും പഴങ്ങളും അണ്ടിപ്പരിപ്പും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഉപ്പുമാവ്, ഊത്തപ്പം, കിച്ചടി, ഇഡ്ഡലി . സൂപ്പ് എന്നിങ്ങനെ പല വിഭവങ്ങളും ഇത് കൊണ്ടുണ്ടാക്കാം.