protein-bar

നമുക്ക് പരിചിതമല്ലാത്തതാണ് പ്രോട്ടീൻ ബാറുകൾ. എന്നാലിപ്പോൾ സൂപ്പർമാർക്കറ്റുകളിൽ ചോക്‌ളേറ്റുകളുടെ കൂടെ മറ്റൊരു ചോക്‌ളേറ്റ് പോലെ പ്രോട്ടീൻ ബാറുകൾ കാണാൻ തുടങ്ങിയിരിക്കുന്നു. പലരും ഇത് ചോക്‌ളേറ്റ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്താണ് പ്രോട്ടീൻ ബാറുകൾ എന്ന് മനസിലാക്കാം. ഇത് നമുക്ക് വീട്ടിലുമുണ്ടാക്കാം.


പ്രോട്ടീൻ കൂടുതലടങ്ങിയവയാണ് പ്രോട്ടീൻ ബാറുകൾ. ശരീരത്തിനാവശ്യമായ മാസ്യം പെട്ടെന്ന് ലഭ്യമാക്കാനാണ് ഇത് ഭക്ഷിക്കുന്നത്. കായികാധ്വാനം ചെയ്യുന്നവർ, കായികതാരങ്ങൾ എന്നിവർക്ക് ഇത് ഗുണം ചെയ്യും കാരണം തുടർച്ചയായ ജോലിക്കിടയിൽ സാധാരണ മറ്റുള്ളവർ കഴിക്കുന്നത് പോലെ ആഹാരം കഴിക്കാൻ ഇവർക്ക് കഴിയാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാലിപ്പോൾ ഡയറ്റിംഗ് ചെയ്യുന്നവരും ഇതിനെ ആശ്രയിക്കാറുണ്ട്. രണ്ട് മുട്ട കഴിക്കുന്നതിന് തുല്യമാണ് 10ഗ്രാം പ്രോട്ടീൻ ബാർ കഴിക്കുന്നത്.

എന്തടങ്ങിയിരിക്കുന്നു
പാൽക്കട്ടിയുണ്ടാക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമായ വേയ് പ്രോട്ടീൻ, മുട്ടയുടെ വെള്ളക്കരു,സോയയിൽ നിന്നുള്ള പ്രോട്ടീൻ എന്നിങ്ങനെ പല സ്രോതസിൽ നിന്നുള്ള മാസ്യങ്ങൾ പ്രോട്ടീൻ ബാറുകളിൽ ഉപയോഗിക്കാറുണ്ട്. കലോറി കുറഞ്ഞ മധുരമാണ് ഇതിൽ ചേർക്കുക.

വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
1. പ്രോട്ടീൻ സ്രോതസ്
2.പഞ്ചസാര
3.കാർബോഹെഡ്രേറ്റിന്റെ അളവ്
4.കലോറി മൂല്യം