local-self-govermen

തിരുവനന്തപുരം: ശബരിമല സമരത്തിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളിൽ 22ഉം ഇടത് മുന്നണി സ്ഥാനാർത്ഥികൾ സ്വന്തമാക്കി.12 സീറ്റുകളിൽ യു.ഡി.എഫും രണ്ട് വീതം സീറ്റുകളിൽ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും വിജയിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ തിര‌ഞ്ഞെടുപ്പ് നടന്ന അഞ്ച് വീതം സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചു. എന്നാൽ പന്തളം നഗരസഭയിലെ പത്താം വാർഡിൽ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വിജയിച്ചത് ഇടത് നേട്ടത്തിന്റെ തിളക്കം കുറച്ചു.

സീറ്റ് നില ഇങ്ങനെ

ആകെ സീറ്റുകൾ - 39

എൽ.ഡി.എഫ് - 22 (നേരത്തെ 21)

യു.ഡി.എഫ് - 12 (നേരത്തെ 15)

ബി.ജെ.പി - 2 (നേരത്തെ 1)

എസ്.ഡി.പി.ഐ - 2

തിരുവനന്തപുരം ന​ഗ​ര​സ​ഭ​യി​ലെ​ ​കി​ണ​വൂ​ർ​ ​വാ​ർ​ഡ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​സീ​റ്റ് ​നി​ല​നി​റു​ത്തി.​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​ശീ​ലാ​സാ​ണ് 733​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ച​ത്. യു.​ഡി.​എ​ഫ് ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​കെ.​സി.​ ​വി​മ​ൽ​ ​കു​മാ​റി​ന്റെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​കി​ണ​വൂ​രി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ക​ള​മൊ​രു​ങ്ങി​യ​ത്.2010​ൽ​ ​കോ​ർ​പ​റേ​ഷ​നോ​ട് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ ​ശേ​ഷം​ ​ന​ട​ത്തി​യ​ ​ര​ണ്ട് ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​വാ​ർ​ഡ് ​യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​പാ​ല​ച്ച​ൽ​ ​കോ​ണം​ ​വാ​‌​ർ​ഡ് ​ഉ​പ​തി​ര​ഞ്ഞ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​സി​റ്റിം​ഗ് ​സീ​റ്ര് ​നി​ല​നി​ർ​ത്തി.​ 230​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​ന​ന്ദ​ൻ​കു​ഴി​ ​രാ​ജ​ൻ​ ​വി​ജ​യി​ച്ച​ത്.​ ​യു.​ഡി.​എ​ഫ് ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന​ ​സി​ന്ധു​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ല​ഭി​ച്ച​തി​നാ​ൽ​ ​രാ​ജി​ ​വ​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ണ്ടി​വ​ന്ന​ത്.​ ​അ​തി​യ​ന്നൂ​രി​ൽ​ ​എ​ൽ.​ഡി​.എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ​വി​ജ​യി​ച്ച​ത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് മന്നേറ്റം. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബി.ജെ.പി വിജയിച്ചു. തകഴി ഗ്രാമപഞ്ചായത്ത് 5 വാർഡിൽ പി.കെ വാസദേവനും വെളിയാനാട് ഗ്രാമ പഞ്ചായത്തിൽ അജിതയും വിജയിച്ചു. രണ്ടും സീറ്റും യു.ഡി.എഫിൽ നിന്നും ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. പുന്നപ്ര പവർഹൗസ് വാർഡിൽ എസ്.ഡി.പി.ഐ വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും വിജയിച്ചു.