1. ശബരിമലയില്‍ അന്നദാനം നടത്താനുള്ള അവകാശം ആര്‍.എസ്.എസ് അനുകൂല സംഘടനയ്ക്ക് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പമ്പയിലും നിലയ്ക്കലിലും ഉള്ള അന്നദാന ചുമതലയാണ് ബോര്‍ഡ് അയ്യപ്പസേവാ സമാജത്തിന് നല്‍കുന്നത്. തീരുമാനം, കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍. അന്നദാനത്തിന് ആരുടെയും സഹായം സ്വീകരിക്കാം എന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.
2. അന്നദാനത്തിന് സാധനങ്ങളും വോളണ്ടിയര്‍മാരെയും സംഘടന നല്‍കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മൂന്ന് വര്‍ഷത്തില്‍ അധികമായി ദേവസ്വം ബോര്‍ഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് മറ്റൊരു സംഘനയ്ക്ക് കൈമാറുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് തീരുമാനം, ഹെക്കോടതിയുടെ നിര്‍ദ്ദേശം പോലും മറികടന്ന് എന്ന ആരോപണം ശക്തം
3. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരത്തില്‍ നിന്ന് പിന്മാറിയതില്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. തീരുമാനത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍. സമരത്തില്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശങ്ങള്‍ ബി.ജെ.പി അട്ടിമറിച്ചെന്ന് ആക്ഷേപം. ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമായി. ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ സ്വന്തം കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നതെന്നും വിമര്‍ശനം
4. ആര്‍.എസ്.എസിന്റെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഒത്തുതീര്‍പ്പ് യഥാര്‍ത്ഥ ബി.ജെ.പി പ്രവര്‍ത്തകന് ചേര്‍ന്നതല്ലെന്നും വി.മുരളീധരന്‍. അതേസമയം, ശബരിമല സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സമരം വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നും ബി.ജെ.പി പിന്മാറിയെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ എന്നും പ്രതികരണം
5. ശബരിമല വിഷയത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരാനിരിക്കെ ആണ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്, ഉപരി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ശബരിമല സന്നിധാനത്തും നിലയ്ക്കലും കേന്ദ്രീകരിച്ചുള്ള സമര പരിപാടികള്‍ നിറുത്തിവച്ച സാഹചര്യത്തില്‍ ജില്ലാ കേന്ദ്രങ്ങള്‍ തോറും സംസ്ഥാന സര്‍ക്കാരിന് എതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം
6. നിയമസഭയിലെ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഒരു അവകാശവും ലംഘിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചടങ്ങുകള്‍ക്ക് വിധേയമായി മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനാകൂ. ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ ആവശ്യത്തില്‍ അധികം സമയം അനുവദിച്ചെന്നും സ്പീക്കര്‍
7. വാക്കൗട്ട് പ്രസംഗം പോലും നീണ്ട് പോയിട്ടും ഇടപ്പെട്ടിട്ടില്ല. നിയമസഭയില്‍ സ്പീക്കര്‍ പെരുമാറുന്നത് ഏകാധിപതിയെ പോലെ എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ശ്രീരാമകൃഷ്ണന്റെ വിശദീകരണം. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സ്പീക്കര്‍ ഹനിക്കുന്നു എന്ന് രമേശ് ചെന്നിത്തല. . ശബരിമലയില്‍ ബി.ജെ.പി സമരം നിറുത്തിയത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗം.
8. നിയമസഭയില്‍ സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയരുത. മുഖ്യമന്ത്രിക്ക് അപ്പുറം സ്പീക്കര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവുന്നില്ലെന്നും കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ജനദ്രാഹ നടപടികള്‍ പുറത്തുവരും എന്ന ഭയം. സന്നിധാനത്ത് കലാപം ഉണ്ടാക്കാന്‍ യു.ഡി.എഫില്ല. ഏത് രീതിയില്‍ സമരം ചെയ്യണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് മുഖ്യന്റെ ഉപദേശം വേണ്ട എന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു
9. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് കര്‍ഷക മാര്‍ച്ച്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്നും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കണം എന്നും ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്
10. ഡല്‍ഹിയിലെ അഞ്ച് ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച കര്‍ഷകറാലി ഇന്നലെ വൈകുന്നരത്തോടെ രാംലീല മൈതാനിയില്‍ ആണ് സംഗമിച്ചത്. കര്‍ഷകര്‍ക്കായി മൈതാനത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആരംഭിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷ.
11. പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നതിന് പുറമേ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. കര്‍ഷകരുടെ റാലിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വിരമിച്ച സൈനികര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തൊഴില്‍ മേഖലയില്‍ ഉള്ളവരും മാര്‍ച്ചില്‍ പങ്കാളികള്‍ ആവും