മുംബയ്: സൗജന്യ ബാങ്കിംഗ് സേവനങ്ങൾക്കും ഉപഭോക്താക്കൾ ഇനി ജി.എസ്.ടി നൽകേണ്ടി വരും. നികുതി ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകളിൽ പലതും തീരുമാനിച്ചു കഴിഞ്ഞു. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളും ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാർഡ്, എ.ടി.എം ഉപയോഗം, തുടങ്ങി നിലവിൽ സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങൾക്കുകൂടി ചാർജ് ഈടാക്കാനാണ് ബാങ്കുകൾ ആലോചിക്കുന്നത്.
ഇത്തരം സേവനങ്ങൾക്ക് ജി.എസ്.ടി നൽകണമെന്നാവശ്യപ്പെട്ട് ബാങ്കുകൾക്ക് സർക്കാർ ഇതിനകം നോട്ടീസ് നൽകിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിനാലാണ് സൗജന്യ സേവനങ്ങൾ ബാങ്കുകൾ നൽകുന്നതെന്നും അതിനാൽ സേവനങ്ങൾക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു. മിക്ക ബാങ്കുകളും ഇപ്പോൾ ഉപഭോക്താവിന് ജി.എസ്.ടി ചെലവുകൾ കണക്കിലെടുക്കുന്നു. ഇത് പൂർണമായും ഗവൺമെന്റിന് നേരിട്ട് ലഭ്യമാകുമെന്നും ഇന്ത്യൻ ബാങ്കിന്റെ അസോസിയേഷൻ സി.ഇ.ഒ. വി.ജി.കണ്ണൻ പറഞ്ഞു.