nayanthara

ഗ്ലാമറസായ നയൻതാരയെയാണ് പ്രേക്ഷകർക്ക് കൂടുതൽ കണ്ടു പരിചയം. എന്നാൽ, തനി നാടനായെത്തിയ നയൻതാരയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അജിത്ത് നായകനാകുന്ന വിശ്വാസത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് നയൻ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്തിന്റെ ഭാര്യയായാണ് നയൻ പ്രത്യക്ഷപ്പെടുന്നത്. സിൽക്ക് സാരിയുടുത്ത് പൂ ചൂടി സിന്ദൂരമിട്ട് നിൽക്കുന്ന നയൻസിന് കൂട്ടായി അജിത്തിനെയും പോസ്റ്ററിൽ കാണാം. തമ്പി രാമയ്യ, യോഗി ബാബു, വിവേക്, കലൈറാണി, ജാങ്കിരി മധുമിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ നയൻതാര ഒ.കെ പറയുകയായിരുന്നു. അജിത്തിനെ വിളിച്ച് കഥ കേട്ടപ്പോൾ ശാലിനിയെയാണ് ഓർമ്മ വന്നതെന്ന് താരം പറയുകയും ചെയ്തു. അജിത്തും നയൻസും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രത്തിൽ ശിവകാർത്തികേയൻ അതിഥി താരമായി എത്തുന്നുണ്ട്. 2019 ജനുവരി 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.