ariyani-celeste

വാഷിംഗ്ടൺ: റിംഗ് ഗേൾ അരിയാനി സെലസ്റ്റേ കലണ്ടറിന് മോഡലാകുന്നു എന്ന കേട്ടപ്പോഴേ ആരാധകർ സന്തോഷത്തിലായിരുന്നു. കിടുക്കൻ ചിത്രങ്ങൾ കാണാനാവും എന്നതുതന്നെ കാരണം. പ്രതീക്ഷ അല്‌പം പോലും തെറ്റിയില്ല. കണ്ടാൽ കൺട്രോളുപോകുന്ന ഫോട്ടോഷൂട്ടിലെ ചില സുന്ദര ചിത്രങ്ങൾ അരിയാനി തന്നെ പുറത്തുവിട്ടു. വയസ് മുപ്പത്തിമൂന്നായെങ്കിലും ശരീരവടിവിന് ഒരുകുഴപ്പവും ഇല്ല. കൗമാരക്കാർക്കുപോലും അരിയാനിയുടെ അംഗലാവണ്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവില്ല. പുറത്തുവന്നത് വെറും സാമ്പിൾ മാത്രമാണെന്നും കലണ്ടർ പുറത്തിറങ്ങുമ്പോൾ ഞെട്ടിപ്പോകുമെന്നാണ് അരിയാനിയുടെ അടുപ്പക്കാർ പറയുന്നത്. പ്രതിഫലമായി ലക്ഷങ്ങൾ എണ്ണിവാങ്ങിയശേഷമാണ് ഫോട്ടോയ്ക്ക് പോസുചെയ്തത്. ഇടിക്കൂട്ടിലെ സൂപ്പർ താരങ്ങളെക്കാർ ആരാധകരുള്ള കക്ഷിയാണ് അരിയാനി. സോഷ്യൽ മീഡിയയിലും താരമാണ്.

തുണികുറഞ്ഞ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ ഒരുമടിയുമില്ല. പക്ഷേ, തുണി പൂർണമായും ഉപേക്ഷിക്കാനുള്ള ചങ്കുറപ്പില്ലെന്നാണ് അരിയാനി തന്നെ പറയുന്നത്. അത് ഇമേജിനെ പ്രതികൂലമായി ബാധിക്കുമെന്ന് അവർക്ക് നന്നായി അറിയാം. പ്രശസ്തി കുതിച്ചുയർന്നതോടെ അരിയാനയുടെ വരുമാനവും ഉയർന്നു. ഒരു മില്യൺഡോളർ വരുമാനം നേടുന്ന ആദ്യ റിംഗ് ഗേളും അരിയാനയാണ്. മറ്റുള്ളവരൊന്നും ഏഴയലത്തുപോലും എത്തിയിട്ടില്ല. ഇതിനിടെ മോഡലിംഗിലും ഒരു കൈനോക്കി. തീരുമാനം തെറ്റിയില്ല. അതും ക്ളച്ചുപിടിച്ചു. പ്ലേബോയി മാഗസിനിൽ കവർഗേളവാനുള്ള അവസരവും ലഭിച്ചു.ചില ടെലിവിഷൻ ഷോകൾ അവതരിപ്പിക്കാനും അവസരം ലഭിച്ചു. കൂടുതൽ കലണ്ടർചിത്രങ്ങൾ പുറത്തുവരുന്നതോടെ ആരാധകർ ഏറുമെന്നാണ് അരിയാനിയുടെ പ്രതീക്ഷ.