georgina

റോം: ഇൗവർഷത്തെ ക്രിസ്‌മസ് അടിപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫുട്ബാൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗ്രസ്. റൊണാൾഡോയുടെ മക്കളോടൊപ്പം ക്രിസ്‌മസ് പർച്ചേസ് നടത്തിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്‌താണ് ആഘോഷങ്ങൾക്ക് തുടക്കമിട്ട കാര്യം ജോർജിന മാലോകരെ അറിയിച്ചത്. ടൊറിനോയിലെ പുതിയ വീട്ടിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ. മുമ്പെങ്ങുമില്ലാത്തവിധത്തിലായിരിക്കും ആഘോഷമെന്നാണ് ജോർജിന നൽകുന്ന സൂചന. ക്രിസ്റ്റ്യാനയുടെ പേരിലുണ്ടായ വിവാദം കുടുംബജീവിതത്തെ തെല്ലും അലട്ടിയിട്ടില്ല എന്നുകാണിക്കാൻ കൂടിയാണ് ഷോപ്പിംഗിന്റെ ചിത്രം പോസ്റ്റുചെയ്‌തതെന്നാണ് അടുപ്പക്കാർ പറയുന്നത്. നേരത്തേ ക്രിസ്റ്റ്യാനോയ്ക്കെതിരെയുള്ള ആരോപണം പുറത്തുവന്നയുടൻ ഹോട്ട് ചിത്രങ്ങൾ പോസ്റ്റുചെയ്താണ് ജോർജിന ഇതിനോട് പ്രതികരിച്ചത്.

ആരോപണത്തെക്കുറിച്ച് ചോദിച്ചെങ്കിലും ജോർജിന ഒഴിഞ്ഞുമാറുകയായിരുന്നു. സ്പാനിഷ് മോഡലാണ് ഇരുപത്തിനാലുകാരി ജോർജിന. നേരത്തേ അത്ര പ്രശസ്തയല്ലെങ്കിലും ക്രിസ്റ്റ്യാനോയുടെ കാമുകിയായതോടെ പ്രശസ്തി വാനോളമുയർന്നു. 2016ലാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. ലണ്ടനിൽ വച്ചാണ് ഇരുവും മോതിരം കൈമാറിയത്. ഇരുവരുമൊത്തുളള ചിത്രങ്ങൾ പപ്പരാസികൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇപ്പോൾ താരത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ജോർജിന തന്നെയാണ്. കാമുകനെതിരെ ആരോപണമുയർന്നത് ജോർജിനയ്ക്‌ക് ഇഷ്ടപ്പെട്ടില്ലെന്നും ഉടൻ ഇവർ അടിച്ചുപിരിയുമെന്നും ചിലർ പറഞ്ഞിരുന്നു.