coffin

ജോഹന്നാസ്ബർഗ്: ജനപ്രതിനിധിയാണ്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം.മനസുഖമായി വീട്ടിൽകിടന്നുറങ്ങിയിട്ട് നാളുകളായി. ഇപ്പോൾ ഉറക്കം ശവപ്പെട്ടിക്കുള്ളിലാണ്. ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിലാണ് അക്രമികളെ പേടിച്ച് പ്രദേശത്തെ നിയമസഭാംഗമായ ക്രിസ്റ്റ്യൻ മാർട്ടിൻ ശവപ്പെട്ടിക്കുള്ളിൽ ഉറങ്ങുന്നത്. എന്നാൽ ഇത് അക്രമികളെ പേടിച്ചല്ലെന്നും നിത്യവും അക്രമങ്ങൾ അരങ്ങേറുന്നതിനോടുള്ള പ്രതിധേഷ സൂചകമായിട്ടാണെന്നുമാണ് അദ്ദേഹത്തിന്റെ അനുചരന്മാർ പറയുന്നത്. പോർട്ട് എലിസബത്തും പരിസരവും അക്രമികളുടെ കൈയിലാണ്.

ക്രൂരമായ സംഘടിത ആക്രമണങ്ങളാണ് ഇവിടെ നടക്കുന്നത്. മാഫിയാസംഘങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. എപ്പോൾവേണമെങ്കിലും ആരും കൊല്ലപ്പെടാമെന്ന അവസ്ഥ. ആറുമാസത്തിനിടെ നൂറോളംപേരാണ് കൊല്ലപ്പെട്ടത്. ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളാണ് ഇവിടെ നടക്കുന്നതിൽ കൂടുതലും. എതിർ ഗ്യാംഗിലുള്ളവരെയും ഒറ്റുംകാരെയും ക്രൂരമായി കൊല്ലാൻ ഒരുമടിയും കാണിക്കില്ല.പ്രായമായവരെന്നോ കുട്ടിളെന്നോ ബന്ധുക്കളെന്നോ ഉള്ള പരിഗണനകളൊന്നും ലഭിക്കില്ല. സംഘത്തലവന്റെ നിർദ്ദേശമുണ്ടായാൽ ഉടൻ കൊന്നിരിക്കും. അത് തീർച്ച. അടുത്തിടെ അക്രമികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ എട്ടുവയസുകാരൻ വെടിയേറ്റുമരിച്ചിരുന്നു.