തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ ഭക്തർക്ക് കൈമാറും വരെ കാണിക്ക ഇടരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടക്കൽ ശബരിമല കർമ സമിതി നടത്തിയ സമരത്തിനിടെയാണ് ശശികലയുടെ പരസ്യ ആഹ്വാനം. ഇത് തീരുമാനവും ആഹ്വാനവുമാണ്. ഇതിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ അറസ്റ്റ് വരിക്കാൻ തയാറാണെന്നും ശശികല കൂട്ടിച്ചേർത്തു.