ന്യൂഡൽഹി: രാജ്യത്തെ വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില (എൽ.പി.ജി) കുറച്ചു. സബ്സിഡി സിലിണ്ടറിന് 6.52 രൂപയാണ് കുറച്ചത്. 308.60 രൂപ ഉപഭോക്താവിന് സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.വില കുറച്ചതിനെ 14.2 കിലോ സിലിണ്ടറിന് 500.90 രൂപയ്ക്ക് ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു. നേരത്തെ ഇതിന് 507.42 രൂപയാണ് ഈടാക്കിയത്. ജൂണിന് ശേഷം ആദ്യമായാണ് വില കുറയുന്നത്.
അതേസമയം, വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചിട്ടുണ്ട്. . 14.2 കിലോയുടെ സിലിണ്ടറിന്റെ പുതുക്കിയ വില 809.50 രൂപ. നിലവിൽ 942.50 രൂപയാണ് ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരുമെന്ന് കമ്പനികൾ അറിയിച്ചു.
ജൂണിനുശേഷം ആറ് തവണയാണ് സബ്സിഡി സിലിണ്ടറിന് വില കൂട്ടിയത്. പല തവണയായി 14.13 രൂപയാണ് ഐ.ഒ.സി കൂട്ടിയത്. പ്രദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസൃതമായി ഒരോ സംസ്ഥാനത്തും എൽ.പി.ജി സിലണ്ടറിന്റെ വിലയിൽ വ്യത്യാസങ്ങളുണ്ടാകാം.