reggae

മൗറിഷ്യസ്: ജമൈക്കൻ സംഗീതജ്ഞൻ ബോബ് മാർലി പ്രസിദ്ധമാക്കിയ റെഗ്ഗെ സംഗീതത്തെ യുനെസ്കോ ആഗോള സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്കോ റെഗ്ഗെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ജമൈക്കയിൽ ഉരുത്തിരിഞ്ഞ റെഗ്ഗെ സംഗീതം 1960കളിൽ ലോകത്തിന് മുന്നിലേക്കെത്തിച്ചത് മാർലി ആയിരുന്നു. ആ കാലഘട്ടത്തിൽ ജമൈക്ക നേരിട്ട അനീതിയുടെയും പ്രതിരോധത്തിന്റയും നേർമുഖമായിരുന്നു റെഗ്ഗെ സംഗീതം.

ഈ വർഷം മൗറിഷ്യസിൽ നടന്ന യുഎൻ ഏജൻസിയുടെ യോഗത്തിൽ റെഗ്ഗെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ജമൈക്ക ആവശ്യപ്പട്ടിരുന്നു. നാല്പതോളം അഭ്യർത്ഥനകളായിരുന്നു സംഘടനയുടെ പരിഗണനയിലുണ്ടായിരുന്നത്.അനീതിയും പ്രതിരോധവും പ്രണയവും മാനവികതയും അന്താരാഷ്ട്ര സംവാദങ്ങളിലേക്ക് എത്തിച്ചതിൽ റെഗ്ഗെയുടെ പങ്ക് വളരെ വലുതാണെന്ന് യുനെസ്കോ പറഞ്ഞു.

1960കളിൽ ജമൈക്കയിൽ തുടക്കമിട്ട റെഗ്ഗെ സംഗീതം പിന്നീട് അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധമായിരുന്നു. ബഹാമിയൻ സ്ട്രോ ക്രാഫ്റ്റ്,​ സൗത്ത് കൊറിയൻ റെസ്‌ലിംഗ്,​ ഐറിഷ് പെർഫ്യൂം എന്നിവയുമായി മത്സരിച്ചാണ് റെഗ്ഗെ പൈതൃകപ്പട്ടികയിലെത്തിയത്.