വീടുകൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും ഈച്ചകൾ വീടിന്റെ പലഭാഗങ്ങളിലും എത്താറുണ്ട്. വൃത്തിയില്ലായ്മയുടെ ലക്ഷണമായിട്ടാണ് ഈച്ചയുടെ സാമിപ്യത്തെ കാണുന്നത്. പ്രാണികളെ തുരത്താൻ വിപണിയിൽ നിരവധി ഉല്പന്നങ്ങൾ ലഭ്യമാണെങ്കിലും രാസവസ്തുക്കളുടെ അളവ് കൂടുതലുള്ളതിനാൽ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ അത് കാരണമാകും. വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് തന്നെ ഈച്ചയെ തുരത്താനുള്ള വഴികളുണ്ട്.
വെളുത്തുള്ളിയിൽ കറുവപ്പട്ട ചേർത്ത് കുറച്ച് മണിക്കൂറുകൾക്ക് ശേഷം കുറച്ച് ഡിറ്റർജന്റ് വെള്ളവും ചേർത്ത മിശ്രിതം ഈച്ചയുള്ള സ്ഥലങ്ങളിൽ തളിക്കുക.
ചെറു പാത്രത്തിന്റെ പകുതിയോളം യൂക്കാലിപ്റ്റസ് എണ്ണയും മറ്റേ പകുതിയിൽ ആൽക്കഹോളും നിറയ്ക്കുക. അതിലേക്ക് ഒരു സ്പോഞ്ചോ തുണിയോ കുതിർത്തു വെച്ച് പാത്രം മൂടി വെക്കുക.24 മണിക്കൂറിന് ശേഷം മൂടി തുറന്ന് വെച്ചാൽ ഈച്ച ആ വഴി വരില്ല. ആവശ്യമുള്ളപ്പോൾ വീണ്ടും ഇത് ലായനിയിൽ കുതിർത്ത് വെച്ച് ഉപയോഗിക്കാവുന്നതാണ്.
1/2കപ്പ് സസ്യ എണ്ണ, 1/2 കപ്പ് ഷാമ്പൂ, 1/2 കപ്പ് വിനാഗിരി, 50ഗ്രാം ബേക്കിംഗ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
അടുക്കളയിലെ പച്ചക്കറി, ഭക്ഷ്യ അവശി,ഷ്ടങ്ങളും മറ്റുമാണ് ഈച്ചയെ അടുക്കളയിലേക്ക് ആകർഷിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങൾക്ക് മുകളിൽ കക്കരിക്ക കഷണങ്ങൾ വെച്ചാൽ ഈച്ചയുടെ വരവ് തടയാനാകും.
ഒരു പാത്രത്തിൽ തേനും റെഡ് വൈനും ചേർത്ത് ഈച്ചയുള്ള സ്ഥലത്ത് വെച്ചാൽ തേൻ ഈച്ചയെ ആകർഷിക്കുകയും റെഡ് വൈൻ അവയെ കൊല്ലുകയും ചെയ്യും.
വെളുത്തുള്ളി നാരങ്ങയും ഉപ്പും ചേർത്ത മിശ്രിതം, വിനാഗിരി, തുടങ്ങിയ പല സാധനങ്ങളും ഉപയോഗിച്ച് ഈച്ചയെ ഓടിക്കാം.