tp-senkumar

തിരുവനന്തപുരം: ശബരിമലയിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. കേരളത്തിൽ വാറണ്ടുള്ള മന്ത്രിമാരുൾപ്പടെയുള്ള പല പ്രമുഖരും പുറത്ത് സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും ഓരോ കേസുകൾ ചുമത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ പൊലീസ് എടുത്ത നടപടികൾ ശരിയല്ലെന്നും നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും സെൻകുമാർ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. ഇതിനായി സുരേന്ദ്രന്റെ കുടുംബം മനുഷ്യാവകാശ കമ്മിഷനെയും ഹൈക്കോടതിയെയും സമീപിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.