election

പാലാ: രാമപുരം അമനകര വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 222 വോട്ട് നേടിയ ഇടതു മുന്നണിക്ക് ഇത്തവണ 16 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ച അംഗം വിദേശത്ത് ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

504 വോട്ടോട‌െ കേരള കോൺഗ്രസ് (എം) വിജയിച്ച ഉപതിരഞ്ഞെടുപ്പിൽ 375വോട്ടോടെ കോൺഗ്രസ് രണ്ടാം സ്ഥാനത്തും 133 വോട്ടോടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തുമെത്തി. കോൺഗ്രസും മാണി ഗ്രൂപ്പും പരസ്പരം പോരടിച്ചിട്ടും ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, ശബരിമല വിഷയം ഉന്നയിച്ച ബി.ജെ.പി. മുന്നേറുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണ് 222 വോട്ട് കിട്ടിയതെന്നും ഇത്തവണ വോട്ടു കുറഞ്ഞത് ഗൗരവമായി പരിശോധിക്കുമെന്നും ഇടതുമുന്നണി നേതാവ് പറഞ്ഞു.