sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനം അടക്കമുള്ള നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ നീട്ടാൻ പത്തനംതിട്ട കളക്ടറുടെ ഉത്തരവ്. ഡിസംബർ 4 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സന്നിധാനം,​ പമ്പ,​ നിലയ്ക്കൽ,​ ഇളവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം.

എന്നാൽ ഭക്തർക്ക് ശരണം വിളിക്കാനോ സംഘം ചേർന്ന് ദർശനത്തിന് വരാനോ തടസമുണ്ടാകില്ലെന്ന് കളക്ടറുടെ റിപ്പോ‌ർട്ടിൽ പറയുന്നു. ശബരിമല എ.ഡി.എമ്മിന്റെ റിപ്പോർട്ടും പരിഗണിച്ചതിന് ശേഷമാണ് തീരുമാനം.