kaumudy-news-headlines

1. ശബരിമല യുവതീ പ്റവേശനം ബി.ജെ.പിയുടെ സമര വിഷയം അല്ലെന്ന് ഒ. രാജഗോപാൽ എം.എൽ.എ. ശബരിമലയിലെ പൊലീസ് നടപടികളും അടിസ്ഥാന സൗകര്യവും ആണ് സമരത്തിന്റെ വിഷയങ്ങൾ. സർക്കാർ തയ്യാർ എങ്കിൽ ഒത്തു തീർപ്പിന് ബി.ജെ.പി തയ്യാർ എന്നും ശബരിമലയിൽ പാർട്ടി നടത്തുന്നത് രാഷ്ട്റീയ സമരം എന്നും രാജഗോപാൽ. സമരം സെക്റട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്, സർക്കാരിന് എതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി. അതിനെ ഒത്തുതീർപ്പ് എന്ന് പറയാൻ ആകില്ല എന്നും ബി.ജെ.പി എം.എൽ.എ

2. അതേസമയം, ശബരിമല സംഘർഷത്തിൽ അറസ്റ്റിലായ ബി.ജെ.പി ജനറൽ സെക്റട്ടറി കെ.സുരേന്ദ്റന് ജാമ്യം നിഷേധിച്ച് പത്തനംതിട്ട സെഷൻസ് കോടതി. കെ.സുരേന്ദ്റന്റെയും ഇലന്തൂർ സ്വദേശി സൂരജിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. നേരത്തെ റാന്നി കോടതിയും ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞ കേസിൽ സുരേന്ദ്റന് ജാമ്യം നിഷേധിച്ചിരുന്നു. മുഖ്യമന്ത്റിയുടെ വ്യക്തിപരമായ വൈരാഗ്യമാണ് കേസുകൾക്ക് പിന്നിൽ എന്ന് കെ. സുരേന്ദ്റൻ.

3. അതിനിടെ, ശബരിമല സ്ത്റീപ്റവേശനത്തിന് എതിരായ സമരത്തിൽ നിന്ന് പിന്മാറിയതിൽ ബി.ജെ.പിയിൽ ഭിന്നത രൂക്ഷം. തീരുമാനത്തിൽ കടുത്ത വിമർശനവുമായി വി.മുരളീധരൻ എം.പി. സമരത്തിൽ ആർ.എസ്.എസ് നിർദ്ദേശങ്ങൾ ബി.ജെ.പി അട്ടിമറിച്ചെന്ന് ആക്ഷേപം. ശബരിമല കർമപദ്ധതി സർക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമായി. ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ സ്വന്തം കാര്യങ്ങൾ മാത്റമാണ് നോക്കുന്നതെന്നും വിമർശനം. ആർ.എസ്.എസിന്റെ അതൃപ്തി കേന്ദ്റ നേതൃത്വത്തെ അറിയിക്കും. വിഷയത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഒത്തുതീർപ്പ് യഥാർത്ഥ ബി.ജെ.പി പ്റവർത്തകന് ചേർന്നതല്ലെന്നും വി. മുരളീധരൻ.

4. മാദ്ധ്യമങ്ങളെ നിയന്ത്റിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിചിത്റ ഉത്തരവ് വിവാദമാവുന്നു. ആഭ്യന്തര സെക്റട്ടറി സുബ്റതോ വിശ്വാസ് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഇനി, മുൻകൂർ അനുമതി ഇല്ലാതെ മുഖ്യമന്ത്റിയുടേയും മന്ത്റിമാരുടേയും പ്റതികരണങ്ങൾ തേടാൻ മാദ്ധ്യമ പ്റവർത്തകർക്ക് ആവില്ല. മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ ആണ് സർക്കാരിന്റെ ശ്റമം എന്ന് പ്റതിപക്ഷം. എന്നാൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ല എന്നും ചില ക്റമീകരണം മാത്റം ആണെന്നും മുഖ്യമന്ത്റിയുടെ ഓഫീസ്.

5. മാദ്ധ്യമങ്ങൾക്ക് ഒരു തരത്തിലുള്ള നിയന്ത്റണവും ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന് മന്ത്റി ഇ.പി ജയരാജന്റെ പ്റതികരണം. ആഭ്യന്തര സെക്റട്ടറി പുറത്തിറക്കിയ സർക്കുലറിൽ, മാദ്ധ്യമ പ്റവർത്തകർക്ക് വാർത്താ ശേഖരണത്തിന് ബുദ്ധിമുട്ടും തടസങ്ങളും സൃഷ്ടിക്കുന്ന നിയന്ത്റണങ്ങൾ. ജില്ലാ തലങ്ങളിൽ വകുപ്പുകൾ നടത്തുന്ന വാർത്താ സമ്മേളനം, പരിപാടികൾ എന്നിവയ്ക്കുള്ള ക്ഷണവും പത്റക്കുറിപ്പുകളും ജില്ലാ ഇൻഫർമേഷൻ ഓഫീസ് നൽകണം. മുഖ്യമന്ത്റിയുടെ വാർത്താ സമ്മേളനത്തിൽ അക്റഡിറ്റേഷനുള്ള മാദ്ധ്യമ പ്റവർത്തകർക്ക് ആയിരിക്കും പ്റവേശനം എന്നും സർക്കുലറിൽ പറയുന്നു.

6. സാധാരണക്കാർക്ക് ആശ്വാസമായി പാചക വാതക സിലിണ്ടറിന് വില കുറച്ചു. ഇന്ന് അർദ്ധ രാത്റി മുതൽ പുതുക്കിയ വില നിലവിൽ വരും. സബ്സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 6.52 രൂപ. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. പാചകവാതകത്തിന് വില കുറച്ചത് ആറ് മാസങ്ങൾക്ക് ശേഷം. സബ്സിഡിയുള്ള സിലിണ്ടറിന് ഈമാസം മാത്റം കൂട്ടിയത് 2.94 രൂപ.

7. പ്റതിഷേധങ്ങൾക്കിടെ ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ഡിസംബർ നാല് വരെ നിരോധനാജ്ഞ തുടരും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ തുടരും എന്ന് ജില്ലാ ഭരണകൂടം. ഭക്തർക്ക് നിരോധനാജ്ഞ ബാധകമല്ല. ശരണം വിളിക്കുന്നതിനോ സംഘമായി ദർശനത്തിന് എത്തുന്നതിനോ നിരോധനാജ്ഞ തടസം ആകില്ലെന്നും കളക്ടറുടെ റിപ്പോർട്ട്. തീരുമാനം, നിരോധനാജ്ഞ നീട്ടണം എന്ന പൊലീസിന്റെ ആവശ്യം കണക്കിൽ എടുത്ത്.

8. നിരോധനാജ്ഞ നീട്ടിയത്, ശബരിമല വിഷയത്തിൽ നിയമസഭയിൽ മൂന്നാം ദിവസവും പ്റതിപക്ഷം പ്റതിഷേധം തുടരുന്നതിനിടെ. ബഹളത്തെ തുടർന്ന് ചോദ്യോത്തര വേള റദ്ദ് ചെയ്തു. ശബരിമല വിഷയത്തിൽ 8 മണിക്കൂർ ചർച്ച നടന്നു എന്ന് സ്പീക്കർ പി ശ്റീരാമകൃഷ്ണൻ. എന്നാൽ സ്പീക്കർ മുൻവിധിയോടെ പെരുമാറുന്നു എന്ന് ആരോപിച്ച് പ്റതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. സ്പീക്കറുടെ കാഴ്ച മറച്ച് പോഡിയത്തിനു മുന്നിൽ കയറി അംഗങ്ങൾ മുദ്റാവാക്യം മുഴക്കി. ഇതോടെ സഭ നിറുത്തിവച്ചു.

9.കേരള അഡ്‌വെർടൈസിംഗ് ഏജൻസികളുടെ അസോസിയേഷനായ കെത്റിഎയുടെ 15-ാമത് വാർഷിക ആഘോഷങ്ങൾ കൊച്ചിയിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ ആസാദിന്റെ മുഹമ്മദ് റാഫി ഗസൽ സന്ധ്യ നടന്നു. ചടങ്ങിൽ സിനിമാ താരം എം.എസ്. ശ്റുതി വിശിഷ്ടാതിഥിയായി. പാലാരിവട്ടം ഹോട്ടൽ റെനായിൽ നടന്ന പരിപാടിയിൽ കെത്റിഎ കൊച്ചി സോൺ പ്റസിഡന്റ് കെ.വി ഷാജി, സെക്റട്ടറി സന്ദീപ് നായർ, ട്റഷറർ കെ.വി കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു. കൗമുദി ടിവി ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോൺസർ.