ചെന്നൈ: ഗജ ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ടങ്ങളിൽ വലയുന്ന തമിഴ്നാടിന് സഹായവുമായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞുകൊണ്ട് നടൻ വിജയ് സേതുപതി. സമയബന്ധിതമായി കേരളം നടത്തിയ സഹായത്തിന്റെ പേരിലാണ് വിജയ് സേതുപതി ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്.
ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത് കൂടാതെ തമിഴ് മക്കളുടെ ദുഖത്തിൽ പങ്കു ചേർന്നുകൊണ്ട് പത്ത് കോടി രൂപ ധനസഹായവും നൽകിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകളുടെ സഹായമനസ്കതയ്ക്കും സഹോദരസ്നേഹത്തിനും മുന്നിൽ ഞാൻ വണങ്ങുന്നു - വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചു.
ഗജ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കേരളത്തിന്റെ സഹായമായി പത്ത് കോടി രൂവ നൽകാൻ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിരുന്നു. അവശ്യ വസ്തുക്കളും മരുന്നുകളും കൂടാതെ കെ.എസ്.ഇ.ബി ജീവനക്കാരെയും തമിഴ്നാട്ടിലേക്കയക്കുകയും സാധ്യമായ എല്ലാ സഹായവും നൽകാമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിരുന്നു.
புயல் தாக்கிய அடுத்த நாளே நிவாரணப் பொருட்களை அனுப்பியதோடு இன்று தமிழர்களின் துயரை துடைக்கும் விதத்தில் தற்போது 10 கோடி ரூபாய் நிதியையும் அறிவித்த கேரள முதல்வர் தோழர் பினராயி விஜயன் அவர்களின் சகோதரத்துவ மனிதம் கண்டு மகிழ்ச்சியோடும் நன்றிகளோடும் வணங்குகிறேன்...
— VijaySethupathi (@VijaySethuOffl) November 29, 2018