bjp

കോഴിക്കോട്: കേരളത്തിൽ ബി.ജെ.പി ശക്തമായി മുന്നോട്ട് പോകുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അഭിമാനം നൽകുന്നുവെന്നും കേരളത്തിലെ ഇരുമുന്നണികളുടെയും അടിത്തറ തകർന്നെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. കോഴിക്കോട് ചേർന്ന ബി.ജെ.പി നേതൃയോഗത്തി? സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയിൽ ഭരണപാർട്ടിക്കുണ്ടായ തിരിച്ചടി ശബരിമല വിഷയത്തിലെ ജനങ്ങളുടെ പ്രതികരണമാണ്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ വോട്ട് കുറഞ്ഞത് ഇതിന്റെ പ്രതിഫലനമാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബി.ജെ.പി വിശ്വാസികൾക്കൊപ്പമാണ്. നിലപാടുകളിൽ മലക്കംമറിച്ചിൽ ഇല്ലെന്നും ശ്രീധരൻപിള്ള അറിയിച്ചു.