സ്‌നേക്ക് മാസ്റ്ററിന്റെ മുൻ എപ്പിസോഡിൽ വിഷമുള്ള, അപകടകാരികളായ പാമ്പുകളെ പരിചയപ്പെടുത്തിയിരുന്നു. ഇന്ന് അതിന് വിപരീതമായി, വിഷമില്ലാത്ത, മനുഷ്യ മരണത്തിന് കാരണമാകാത്ത പാമ്പുകളെ കുറിച്ചാണ് വാവ സുരേഷ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.
പ്രധാനമായും ഏഴ് കുടുംബത്തിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. ഇതിൽ അഞ്ച് കുടുംബങ്ങളിൽ വിഷമില്ലാത്ത പാമ്പുകളാണ് ഉൾപ്പെടുന്നത്. കേരളത്തിൽ കാണപ്പെടുന്ന നൂറോളം ഇനം പാമ്പുകളിൽ 90 ശതമാനവും വിഷം ഇല്ലാത്ത പാമ്പുകളാണ്. ചില വിഷമുള്ള പാമ്പുകളും, വിഷമില്ലാത്തവയും പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. അതിനെ കുറിച്ചും വാവ വിശദമാക്കുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.