rakhi-sawant

വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം നേടുന്ന രാഖി സാവന്ത് വിവാഹത്തിനൊരുങ്ങുകയാണ്. വൾഗർ-കോമഡി വീഡിയോകളിലൂടെ ഇന്റർനെറ്റ് താരമായ ദീപക് കലാൽ ആണ് വരൻ. ലോസ് ഏഞ്ചൽസിൽ വെച്ചാണ് വിവാഹം. ഇൻസ്റ്റാഗ്രാമിൽ വിവാഹ ക്ഷണക്കത്തും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.rakhi-sawant

നഗ്നരായി വിവാഹം കഴിക്കുമെന്നാണ് രാഖിയുടെ പുതിയ പ്രഖ്യാപനം. ബോളിവുഡ് സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയെ ബുദ്ധിമുട്ടിക്കാൻ തനിക്ക് താല്പര്യമില്ലെന്നും പരമാവധി ചെലവ് ചുരുക്കുമെന്നും രാഖി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. രൺവീർ ദീപികാ വിവാഹചിത്രത്തിൽ ഫോട്ടോഷോപ്പ് ചെയ്ത് താര ദമ്പതികളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി.