muslim-youth-leaugue

വടകര: മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോട് അനുബന്ധിച്ച് പറത്തിയ പച്ച നിറമുള്ള പാരച്ചൂട്ട് റെയിൽവെ ട്രാക്കിൽ വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകരയിലാണ് സംഭവം. ഇതിനെ തുടർന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടു. മംഗലാപുരത്തേക്കുള്ള ട്രെയിൻ ഗതാഗതമാണ് തടസപ്പെട്ടത്.

മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് വടകര സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതിന് പിന്നിൽ എത്തിയ പല ട്രെയിനുകളും മണിക്കൂറുകളോളം ഓരോ സ്റ്രേഷനുകളിലായി പിടിച്ചിട്ടു. സംഭവത്തെ തുടർന്ന് നിരവധി യാത്രക്കാരാണ് വലഞ്ഞത്. പിന്നീട് പാരച്ചൂട്ട് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.