പ്രശസ്ത കോമഡി താരം സാജു നവോദയ (പാഷാണം ഷാജി) തിരക്കഥാകൃത്താകുന്നു. നവാഗതനായ തുഫൈൽ പൊന്നാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സാജു തിരക്കഥയെഴുതുന്നത്. പ്രമോദ് പപ്പൻ ഉൾപ്പെടെയു ള്ള നിരവധി സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള തുഫൈൽ നിരവധി മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തിട്ടുണ്ട്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു പ്രമേയമാണ് തുഫൈലിനുവേണ്ടി സാജു എഴുതുന്നത്.
നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾക്ക് സ്ക്രിപ്ട് എഴുതിയിട്ടുണ്ടെങ്കിലും സിനിമയിൽ സാജുവിന്റെ ആദ്യ കാൽവയ്പാണ് ഇൗ ചിത്രം. ബ്ളൂവെയ്ലിന് ശേഷം വിഷ്ണു വിശാൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയകുമാർ പിലാക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സാജു നവോദയ തന്നെയാണ് നായക വേഷമവതരിപ്പിക്കുന്നത്. പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്.