കാളിദാസ് ജയറാം ഇന്ന് മുതൽ അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവിൽ അഭിനയിച്ച് തുടങ്ങും. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുടയിൽ പുരോഗമിക്കുകയാണ്. ഹരിപ്പാട് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ പൂർത്തിയാക്കിയ ശേഷമാണ് കാളിദാസ് അർജന്റീന ഫാൻസിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് അർജന്റീന ഫാൻസിലെ നായിക.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് അർജന്റീന ഫാൻസ് നിർമ്മിക്കുന്നത്. ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന മറ്റൊരു ചിത്രമായ അള്ള് രാമേന്ദ്രൻ തൊടുപുഴയിൽ പുരോഗമിക്കുന്നു. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത്. അപർണാ ബാലമുരളിയും ചാന്ദ്നി ശ്രീധരനുമാണ് നായികമാർ. കൃഷ്ണശങ്കർ, സലീംകുമാർ, ധർമ്മജൻ, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ തുടങ്ങിയവരും താരനിരയിലുണ്ട്.