സംവൃത സുനിൽ നാളെ മുതൽ വീണ്ടും കാമറയ്ക്ക് മുന്നിൽ. ബിജു മേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചുവരവ്. 'സിറ്റി കൗമുദി"യാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സജീവ് പാഴൂരാണ്. ചിത്രീകരണം വടകരയിൽ പുരോഗമിക്കുന്നു.