പാശ്ചാത്യ രാജ്യങ്ങളിൽ നടന്ന പഠനങ്ങളനുസരിച്ച് അഞ്ചിലൊരാൾക്ക് ഫാറ്റിലിവർ കാണപ്പെടുന്നു. എന്നാൽ അമിതവണ്ണം ഉള്ളവരിൽ അഞ്ചിൽ നാലുപേർക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയുണ്ട്.. എന്നാൽ പൊണ്ണത്തടിയുള്ളവർക്ക് മാത്രമേ ഫാറ്റി ലിവർ ഉണ്ടാകൂ എന്ന് ധരിക്കരുത്. ദുർമേദസ്സുള്ള വലിയൊരു വിഭാഗത്തിന് ഫാറ്റിലിവർ കാണാറുമില്ല. എന്നാൽപൊണ്ണത്തടി ഫാറ്റിലിവറിനുള്ള സാദ്ധ്യത ഏറെയാണ്. പ്രമേഹ രോഗികൾക്കും ഫാറ്റി ലിവർ സാദ്ധ്യത കൂടുതലാണ്. ടൈപ്പ്2 പ്രമേഹരോഗികളിലാണിത്. പ്രമേഹം നിയന്ത്രണവിധേയമാവുമ്പോൾ കരളിൽ കൊഴുപ്പിന്റെ തോത് കുറയാറുണ്ട്. രക്താതിസമ്മർദം ഉള്ളവരിൽ ഫാറ്റിലിവറിന് സാധ്യതയേറുന്നു. രക്തത്തിലെ കൂടിയ കൊഴുപ്പ് ഫാറ്റിലിവറിനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഗുരുതരമായ ഫാറ്റിലിവർ ഉള്ളവരിൽ ക്ഷീണം, വലതുവശത്ത് വേദന, വയർവീർത്തതുപോലുള്ള തോന്നൽ എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ ഫാറ്റിലിവർ ആണെന്ന് ഉറപ്പിക്കാൻ കഴിയൂ.